എന്റെ ലാപ്ടോപ് വിശേഷങ്ങള്‍ ..


കുക്കു വിനു എന്തിനാ ലാപ്ടോപ്..
അതാണ് ചോദ്യം ...???
ഇതു ആദ്യം എന്നോട് ചോദിച്ചത്..വേറെ ആരും അല്ല..എന്റെ കൂട്ടുകാരന്‍ തന്നെ...അവന് ഞാന്‍ വാങ്ങിയത് പിടിച്ചില്ല...ഹും..!...

അവന്റെ പ്രിയതമ..അതായത് എന്റെ കൂട്ടുകാരി....മോളുട്ടി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കൂടി ആയ അവള്‍ വാങ്ങിയില്ല...പിന്നെ നിനക്ക് എന്തിനാ...???

അതെന്താ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ന്കൊമ്പ് ഒന്നും ഇല്ലെല്ലോ....

ഞാനും ഒരു എഞ്ചിനീയര്‍ തന്നെ അല്ലെ......ആണോ ഉവോ..ഇനി.....അല്ല എന്നുണ്ടോ...??

കുറച്ചു തെറി മനസില്‍ വന്നതാ...പിന്നെ അവളെ ഓര്‍ത്തു മാത്രം ..ഞാന്‍ മിണ്ടാതിരുന്നു...അല്ലേല്‍ ഞാനും അവനും ശെരിയാവില്ല...

ഐയോ..ടോപ്പിക്ക് മാറിപോയി..സോറി..

എന്റെ ലാപ്ടോപ് വിശേഷങ്ങള്‍ ..

ചേട്ടന്‍ എന്നെ കാര്യമായി അടുത്ത് വിളിച്ചു..കുക്കു..നിന്റെ ഒരു ഫോട്ടോ വേണം ആയിരുന്നു..
എന്തിനാ.....അല്ല...നിന്നെ കാണാന്‍ ഓര്മ ആയിപോയി... ലാപ്ടോപ് വന്നതില്‍ പിന്നെ
നിന്നെ കാണാനേ കിട്ടുനില്ലെല്ലോ..റൂം ല്‍ നിന്നു പുറത്തു ഇറങ്ങുന്നില്ല..
ഇതിന്റെ ഇടയ്യില്‍ ചേച്ചി ഉപ്പിനെ പോലെ എല്ലാത്തിലും കയറി എനിക്കിട്ടു ഒരു താങ്ങ് താങ്ങി പോകും..

ഡാഡി വിചാരിക്കുന്നു..ഇതു വാങ്ങി കൊടുത്തത് അബദ്ധം ആയോ ഇനി..
പാതിരാത്രി ഒറ്റയ്ക്ക് ലാപ്ടോപ് നോക്കി ചിരിക്കുനത് കണ്ടാല്‍ ഏത് അച്ഛന്‍ പേടിക്കാതിരികും..!
അല്ലേല്‍ മൊത്തം ചില്ലറ....കൊടകരപുരാണം..,ബ്രിജ് വിഹാരം....കായംകുളം സൂപ്പര്‍ ഫാസ്റ്റ് ...ഇതൊക്കെ വായിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ പോരെ..
അത് വായിച്ചാല്‍ ചിരിക്കാതെ ..പിന്നേ കരയാന്‍ പറ്റുമോ..?
പിന്നെ കാര്‍ത്തിക് ടോം ആന്‍ഡ് ജെറി എവിടെ നിന്നു കാണും..അതിനും എന്റെ ലാപ്ടോപ് തന്നെ വേണം..
പിന്നെ എന്റെ കല..കൊല..അതൊക്കെ വിടരാന്‍ കാരണം.. ലാപ്ടോപ് അല്ലേ....!
ഞാന്‍ ഒരു പ്രകൃതി ഭംഗി വരയ്ച്ചു കാണിച്ചാല്‍ ..അതില്‍ രണ്ടു പല്ലുകള്‍ കാണുന്നെന്നു ചേച്ചി...പിന്നെ ചേട്ടനെ കാണിക്കാന്‍ പോയില്ല...ഭാവന വിടരുന്നത് കൊണ്ടു
ചേച്ചി പല്ലു കണ്ട സ്ഥിതിക്ക് ചേട്ടന്‍ കണ്ണും മൂക്കും...അങ്ങനെ പലതും കണ്ടേക്കും...
ഇപ്പോള്‍ എല്ലാം മനസില്ലയില്ലേ...ഞാന്‍ എന്നുടെ ചിത്രങ്ങള്‍ ബ്ലോഗ് ല്‍ കാണിക്കുന്നതിന്റെ ഘുട്ടന്‍സ് ..പറയുമ്പോള്‍ എല്ലാം പറയേണ്ടേ...
മൈ ചേച്ചി..ശീ ഇസ് മൈ ഗുരു..ഫോര്‍ വര...


പറഞ്ഞു വന്നത്..

പന്ത്രണ്ടു മണിക്കൂര്‍....ഓഫീസ ല്‍ ഇരുന്നു വരുന്ന ഞാന്‍ ...
ഗുഹ യുടെ അകത്തു കടന്നാല്‍..പിന്നെ പുറം ലോകംമായുള്ള..ലിങ്ക് ..കട്ട് ചെയ്യുന്ന പോലെ ആണ്...
അങ്ങനെ വരുന്ന ഞാന്‍

കുറച്ചു സമയം കുന്ത്രാണ്ടം പിടിച്ചിരിക്കുന്നത് അത്രയ്ക്ക് വലിയ
..തെറ്റ് ആണോ..ഇനി എന്റെ മമ്മി വല്ലതും പറ..
അത് ശെരി..തന്നെ..എന്ന് മമ്മി
സമാധാനം ആയി :) മമ്മി ഉണ്ടെല്ലോ..എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ..എനിക്ക് അത് മതി..

എന്നിട്ട് മമ്മി യുടെ കമന്റ്...

അല്ല കുക്കൂ ..നീ എന്തിനാ...തള്ള..കോഴി..മുട്ട യ്ക്ക് അടയിരിക്കുനത് പോലെ.......അതിന്റെ പുറത്തു കയറി ഇരിക്കുന്നത്..
ഇത്രയും സമയം ഇരുന്നാല്‍ കോഴി ക്ക് ഇപ്പൊ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ആയേന്നെ...

മമ്മി....യു‌ ...ടു....


പിന്നെ വീട്ടില്‍ എന്ത് നടന്നു എന്ന് ഞാന്‍ പറയണോ..

:(

22 comments:

കുക്കു.. September 9, 2009 at 9:09 PM  

9-9-09 ഇപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞു ഒന്‍പതു സെക്കന്റ്‌ ഷെയ്ക്ക് മുഹമ്മദ്‌ ദുബായ് മെട്രോ യില്‍. ആദ്യ യാത്ര തുടങ്ങും......

"hats off to metro team.."

അപ്പോള്‍
ഈ ശുഭ അവസരത്തില്‍ ഞാനും ഒരു പോസ്റ്റ്‌ ഇടട്ടെ...
ചുമ്മാ വായിച്ചോ..
;).

ഹരീഷ് തൊടുപുഴ September 10, 2009 at 5:57 AM  

ഞാനും ഒരു ആഴ്ചക്കുള്ളിൽ ലാപ്ടോപ് സ്വന്തമാക്കും..
ഇനി ഇതുപോലുള്ള സമാനാനുഭവങ്ങൾ എനിക്കും പ്രതീക്ഷിക്കം അല്ലേ..

കുക്കു.. September 10, 2009 at 6:37 AM  

ഹരീഷ് ചേട്ടാ..

'ഡെല്‍' ഭയങ്കരന്‍...കേമന്‍....എന്നൊക്കെ പലരും പറയും...
എന്നിരുന്നാലും തോഷിഭ അത്ര മോശം ഒന്നും അല്ല..ട്ടോ...
;)
ഇതിനെക്കാള്‍ നല്ലൊരു അനുഭവം ഹരീഷ് ഭായ് ക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

കണ്ണനുണ്ണി September 10, 2009 at 6:55 AM  

ഹി ഹി ഞാന്‍ ഒരു പാട് കെട്ടാത്ത ഈ ചോദ്യം...
അമ്മയും അച്ഛനും എനിക്ക് പെണ്ണ് ആലോചിക്കുനതിനു പകരം...
ഒരു ലപ്റൊപിനെ കൊണ്ട് കെട്ടിച്ചു കലയും എന്ന് വരെ ഭീഷണി പെടുതിയെക്കുവാ..

രഞ്ജിത് വിശ്വം I ranji September 10, 2009 at 11:20 AM  

ലാപ്ടോപ്പ് വന്നതില്‍ പിന്നെ വീട്ടിലെ പാവം കമ്പ്യൂട്ടര്‍ വിരഹ ഗാനം പാടി വൈറസും അടിച്ച് നടക്കുകയാണെന്ന് പറഞ്ഞു കേട്ടൂ ശരിയാണോ കുക്കൂ..
കഥ..അനുഭവ കഥ നന്നായി ആശംസകള്‍

Typist | എഴുത്തുകാരി September 10, 2009 at 11:38 AM  

എനിക്കു് ലാപ് ടോപ്പ് ഇല്ല അതുകൊണ്ട് അനുഭവോം ഇല്ല. ഇനി തല്‍ക്കാലം വാങ്ങാനും ഉദ്ദേശമില്ല. പാവം ഞാന്‍.

അരുണ്‍ കരിമുട്ടം September 10, 2009 at 11:49 AM  

അവരെ കുറ്റം പറയേണ്ടാ, ആദ്യം കമ്പ്യൂട്ടര്‍ വാങ്ങിച്ച് തന്നിട്ട് അടയിരിക്കുവാണോന്ന് എന്‍റെ അമ്മ എന്നോട് ചോദിച്ചതാ(ഒരു ആണ്‍കുട്ട്യോടേ!)

ശ്രീനാഥ്‌ | അഹം September 10, 2009 at 12:48 PM  

ആരാ ഇവിടെ ഡെല്‍ ലാപ്ടോപ്പിനെ തരം താഴ്തി സംസാരിക്കുന്നത്? കണ്ണീക്കണ്ട ലാപ്പ്ടോപ് ഒക്കെ വാങിയാല്‍ ഇങിനെ ഇരിക്കും, കണ്ടോ, ഫുള്‍ ടൈം മറ്റൊന്നും ചെയ്യാതെ, എല്ലാവരുറ്റെയും തെറി കേട്ട് ജീവിതം കോഞാട്ട ആയത്... എന്നാല്‍ ഡെല്‍ അങിനെയല്ല, അത് വാങിയാല്‍ പിന്നെ അതുപയോഗിക്കേണ്ടി വരികേ ഇല്ല... ഫുള്‍ ടൈം ആക്റ്റിവ് ആയി കറങി നടക്കന്‍ പറ്റും!

Rare Rose September 10, 2009 at 1:26 PM  

ലാപില്ലാത്ത ഞാന്‍ കുക്കൂന്റെ ലാപ് വിശേഷം കേട്ട് അസൂയപ്പെടാതെന്തു ചെയ്യും..:)
പി.സി ആയിട്ട് തന്നെ കുക്കൂനു കിട്ടുന്ന ആരോപണം ഇവിടെ എനിക്കു നേരെയും ഉണ്ടാവാറുണ്ടു..അപ്പോള്‍ പിന്നെ ഇനി ലാപ് കൂടിയായാല്‍ എന്താവും സ്ഥിതി..

കുക്കു.. September 12, 2009 at 8:09 AM  

കണ്ണനുണ്ണി..സെയിം സെയിം...:):)
എന്റെ അടുത്ത് പറഞ്ഞത്..ചെക്കനെ കൊണ്ടു തന്നെ കെട്ടിക്കും..പക്ഷേ സ്ത്രീധനം ആയി ഈ ലാപ്‌ തന്നെ തരും എന്ന്...
അപ്പോ ഞാന്‍ പറഞ്ഞു ..കൂടെ ഒരു ഹാര്‍ഡ് ഡിസ്ക് ഉം;)

കുക്കു.. September 12, 2009 at 8:10 AM  

രഞ്ജിത്ത് ചേട്ടാ ...ആരാ ഈ അപവാദം പറഞ്ഞത്....!
അവനെ ഞാന്‍ ഇടയ്ക്ക് മൈന്‍ഡ് ചെയ്യാര്‍ ഉണ്ടെല്ലോ...:)

കുക്കു.. September 12, 2009 at 8:12 AM  

എഴുത്തുകാരി ചേച്ചി...ഇല്ലാത്തതു തന്നെ നല്ലത്...!കണ്ടില്ലേ എന്നെ പറയുന്നത് :(

കുക്കു.. September 12, 2009 at 8:13 AM  

അരുണ്‍ ചേട്ടാ..അതെന്നിക്ക് ഇഷ്ട്ടായി...ഹി..ഹി..:).

ശ്രീനാഥ് ...ഡെല്‍ ന്റെ ആളുകള്‍ കാണേണ്ട....ചിലപ്പോള്‍ പൊക്കി കൊണ്ടു പോകും പരസ്യത്തിനു...;)

rare rose...എന്തായാലും പെട്ടന്ന് തന്നെ ഒരു ലാപ്‌ കിട്ടട്ടെ എന്ന് ആശംസിക്കുന്നു...എന്നിട്ട് എന്നെ പോലെ ഒരു പോസ്റ്റ്‌ കൂടി ഇടണേ...:)

കുമാരന്‍...നന്ദി...ഇനിയും വരണേ...:)

വശംവദൻ. നന്ദി...:)


അപ്പോള്‍ എല്ലാവരും ഇനിയും വരണം ..എന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍...കുക്കു
:)...

Rakesh R (വേദവ്യാസൻ) September 13, 2009 at 8:05 AM  

ഞാനും ഉടനെ വാങ്ങിക്കും :)

ഏറനാടന്‍ September 13, 2009 at 8:29 PM  

എനിക്ക് ഓര്‍ത്തിട്ട് ചിരിപൊട്ടിവരുന്നൂ..

കുക്കു.. September 14, 2009 at 10:24 PM  

വേദവ്യാസന്‍....വാങ്ങിക്ക്...വേഗം..... എന്നിട്ട് എന്നെപോലെ തന്നെ എല്ലാവരുടെ കൈയ്യില്‍ നിന്നു ...നല്ല നല്ല വിശേഷങ്ങള്‍ വാങ്ങി കൂട്ട്...:)

ഏറനാടന്‍....:)...

OAB/ഒഎബി September 17, 2009 at 4:13 AM  

ഇനി മേലില്‍ നാട്ടില്‍ പോയാല്‍ ലാപ്റ്റോപിന്റെ മുന്നില്‍ ഞാന്‍ ഇരിക്കില്ല. കാരണം മുന്‍ ബഭബബഫബ...ബ.അതെന്നെ.

VEERU September 17, 2009 at 10:26 AM  

മോളു വെഷമിക്കണ്ടാ ട്ടോ...അഥവാ വിഷമം തോന്നിയാൽ കെട്ടിപ്പിടിച്ചു കരയാൻ നിങ്ങൾക്കു ലാപ് ടോപ്പില്ലേ..?? ഹ ഹ

കുക്കു.. September 20, 2009 at 1:02 PM  

OAB/ഒഎബി

അപ്പോ ഞാന്‍ മാത്രം അല്ല ഇത് പോലെ വഴക്ക് വാങ്ങുന്നത്....ല്ലേ...!!
സന്തോഷമായി...:)

VEERU...:)

Sureshkumar Punjhayil October 7, 2009 at 8:54 PM  

Manoharam, ashamsakal...!!!

മുരളി I Murali Mudra October 12, 2009 at 11:38 AM  

ഹ ഹ ഹ കൊള്ളാം...
ഇനി എന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെടുത്ത ഒരു സത്യം പറയാം..
''ലാപ്‌ ടോപ്പില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്....''

കുക്കു.. October 15, 2009 at 3:51 PM  

Sureshkumar Punjhayilനന്ദി,,:)

മുരളി നായര്‍..പോസ്റ്റ്‌ ഇട്ടതു കൊണ്ടു എന്നെ പോലെ കുറെ പേരെ കാണാന്‍ പറ്റി;).


നന്ദി ഇനിയും.... വരണം..എല്ലാവരും......

ചുമ്മാ..;)

സാഹിത്യം ഒന്നും അറിയില്ല...പിന്നെ..എന്റെ ഫ്രണ്ട് ന് എഴുതുന്ന പോലെ എഴുതുന്നു.....
കൂടുതലും...എന്റെ അബദ്ധങ്ങള്‍ തന്നെ!!...