ഇത്തിരി ഓഫീസ് വിശേഷംസ്

അങ്ങനെ ഒരു മാസത്തെ അവധിക്കു ശേഷം മാജിദ് മൈ ബോസ്സ് ഇന് ലീവ് കഴിഞ്ഞു വരുന്നു...
"പുലി വരുന്നേ...പുലി വരുന്നേ...."എന്ന് കുറെ ദിവസം ആയി ഓഫീസ് ല്‍ എല്ലാവരും പറയുന്നു....
അത് കൊണ്ടു എന്താ..കുക്കു ഇന്ന് അതിരാവിലെ ഏഴുമണിക്ക് എഴുന്നേറ്റില്ലേ..!!എന്നിട്ട് 8:30 ആകുന്നതിനു മുന്നേ ഓഫീസ് ല്‍ എത്തി ...
നോക്കുമ്പോള്‍ അബടെ ആശ അക്ക ഞാന്‍ വരുന്നതിനു മുന്നേ വന്നു..എന്നിട്ട് കണവന്റെ അടുത്ത് ഫോണ്‍ ല്‍ പഞ്ചാര അടിക്കുന്നു...
എല്ലാവരും ഇന്ന് നേരത്തെ തന്നെ എത്തി...
എന്താ സന്തോഷം ഇന്ന് തീരുവല്ലേ നമ്മുടെ സ്വാതന്ത്ര്യം..
ഒച്ചപ്പാടും ..ബഹളങ്ങളും കഴിഞ്ഞു വീണ്ടും ഓഫീസ് എനി നിശബ്ദധ യുടെ താഴ്വാരം തേടി പോകും....പിന്നെ വല്ല കരണ്ടി കൊണ്ടു വന്നു തപ്പി നോക്കണം...എല്ലാവര്‍ക്കും മിണ്ടുന്ന സാധനം വായില്‍ ഉണ്ടോ എന്ന്....
സുഡാനി സാറ ചേച്ചി ഉറക്കപിച്ചില്‍ നിന്നു എഴുന്നേറ്റു വന്നു..പാവം അല്ലേല്‍ പത്തു മണി ആയിട്ടേ കണി കാണാറുള്ളു.....
ഇപ്പൊ...ദാ സമയം പതിനൊന്നു കഴിഞ്ഞു മാജിദ് ഇനിയും എത്തിയിട്ടില്ല....
അപ്പോ ദാ..മ്മടെ പി.ആര്‍.ഓ..ഫോണ്‍ വിളിച്ചു പറയുന്നു..അയാള്‍ ഇജിയ്പ്റ്റ് ല്‍ തന്നെ ഉണ്ട്..ഇന്ന് രാത്രി യെ ഇബടെ ലാന്‍ഡ്‌ ചെയ്യു എന്ന്...
അയ്യോ പറ്റിച്ചേ ...!പുലി വന്നില്ല..ഇങ്ങനെ പറഞ്ഞു പാന്റ്സ് ന്റെ പോക്കറ്റ്‌ ല്‍ ചുമ്മാ ഞാന്‍ കൈയ്യിട്ടപ്പോള്‍ ഒരു പശ പശ...വല്ലതും തടഞ്ഞോ....കൈ പുറത്തേക്കു എടുത്തു നോക്കിയപ്പോള്‍ അപ്പി പോലെ ഇരിക്കുന്നതിനു ഒരു ചോക്ലേറ്റ് മണം...അതന്നെ..
ഇന്നലെ എന്റെ പാന്റ്സും പൊന്നുട്ടന് ഞാന്‍ വാങ്ങിയ ചോക്ലേറ്റ് ..രണ്ടും കൂടി വാഷിംഗ്‌ മെഷീന്‍ ല്‍ സ്നേഹിക്കലയിരുന്നു..!..രണ്ടും കൂടി എന്തൊക്കെയോ ചെയ്തു...ഞാന്‍ ഒന്നും അറിഞ്ഞില്ലേ..
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
............................
അങ്ങനെ പുലി ..ലാന്‍ഡ്‌ ചെയ്തു.....രാവിലെ പത്തു മണിക്ക്...
എല്ലാം ഫൈന്‍ അല്ലേ..?
അതെ സര്‍....ഒരു പ്രശ്നവും ഇല്ലാ.....
നമ്മള്‍ KFC പാര്‍ട്ടി ഒന്നും നടത്തിയിട്ടേ ഇല്ലാ...പിന്നെ അക്ക വല്ല പരിപ്പുവടയും..ഉഴുന്ന് വടയും കൊണ്ടു വരും...
അത്രേ ഉള്ളു...സത്യം...
ഞാന്‍ പറഞ്ഞത് വിശ്വസിച്ചോ എന്തോ...
............
ഇപ്പൊ വേറെ ഒരു വിദ്വാന്‍ ആണ് ഓഫീസ് ല്‍ തരാം...എലി....നല്ല ഒന്നാന്തരം ചുണ്ടെനെലി...അന്‍വര്‍ ഇക്ക പറഞ്ഞത് അങ്ങനെയാ...
പുലി ഇത് കേട്ടതും പേടിച്ചു...ഫയല്‍ ഒക്കെ മാറ്റി വെച്ചു...എന്നിട്ട് ക്യാച്ച്
ഇറ്റ്‌..പിന്നെ അത് അങ്ങ് നിന്നു തരുവല്ലേ..പിടിക്കാന്‍...
പിന്നെ ഫോണ്‍ വിളിയോട് വിളി..ആരു പിടിക്കും എലിയെ...ഇപ്പൊ തന്നെ പിടിക്കണം....
അങ്ങനെ വന്നു മൂന്ന് വിദഗ്ധര്‍ ...ചോദിക്കേണ്ട,,,ടിപ് ടോപ്‌ ആയി മൂന്ന് ചേട്ടന്മാര്‍...മല്ലു തന്നെ...കൈയ്യില്‍ ഒരു പെട്ടിയും ഉണ്ട്..അതിലാണ്...എലി മരുന്ന്..വന്ന ഉടനെ എല്ലാ മൂലയിലും തപ്പി...ദാ ഇപ്പൊ പിടിക്കാം എന്ന് മാള സ്റ്റൈലില്‍.... പിന്നെ ഓഫീസ് ല്‍ എല്ലാവരും ആക്റ്റീവ് ആയി ചുണ്ടെലി യുടെ പുറകെ..അന്‍വര്‍ ഇക്ക അപ്പോ കമന്റ്‌ നല്ല രസ ട്ടോ അതിനെ കാണാന്‍..പക്ഷേ പിടിത്തം തരുന്നില്ല...
..
ടിപ് ടോപ്‌ ചേട്ടന്മാരെയും കൂട്ടി മാനേജര്‍ നെ കാണാന്‍ പോയ അച്ചായന്‍.." ശെടാ.....യീവനെ പിടിച്ചാല്‍ ഇത്രെയും കാശ് കിട്ടുമെങ്കില്‍ ഞാന്‍ പിടിക്കുമായിരുന്നു...".
900 ദിര്‍ഹം !!!!എന്റമ്മോ ഞാന്‍ ഇത് ഇന്ത്യന്‍ മണി ആയി നോക്കാന്‍ ഒന്നും പോവുന്നില്ലേ...
യെവന്‍ എലിയെ തന്നെ അല്ലേ പിടിക്കുന്നത്‌..പുലി യെ ഒന്നും അല്ലെല്ലോ..
!!!!
...........................
മോളുട്ടി യുടെ അടുത്ത് എലി കഥ പറഞ്ഞപ്പോള്‍ ലവള്‍...
"ഡി....നീ എനിക്ക് ഒരു എലിപ്പിടിത്തം ജോലി ശെരിയാക്കി തന്നാല്‍ മതി...
ഞാന്‍ വന്നു പിടിച്ചോളാം...
ദിവസവും നീ ഒരു എലിയെ കൊണ്ടു ഇടണം ഞാന്‍ വന്നു പിടിക്കും...
നീ വീണ്ടും എലിയെ ഇടും...ഞാന്‍ വന്നു പിടിക്കും..."
...................................
വാല്‍കഷ്ണം :യെവന്മാര്‍ bournvita കലക്കിയ വിഷം ആണ് കൊടുത്തത് തോന്നുന്നു..അത് കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ എലി ഓഫീസ് ല്‍ എല്ലാ മുറികളും കൈയ്യേറി...
ഇവിടെ റോള ബസാര്‍ ല്‍ കിട്ടുന്ന 50 ദിര്‍ഹം..വരുന്ന എലി മരുന്നാണ് 900 ദിര്‍ഹത്തിനു കൊടുത്തു പുലി യെ പറ്റിച്ചത്..
എലി യെ കിട്ടിയില്ലേലും ഈ കാര്യത്തില്‍ ഓഫീസ് ല്‍ എല്ലാവരും ഹാപ്പി...

Who am I..

cukks....wat u doing ther..?

Who me...mm..let me think for a while...
Who am I?

What am I doing...?
Sitting here at work and starring at him. I can read his mind, but he doesn’t know that. At first he didn’t like my looks......and I thought its okay yaar,
who cares...the first impression never comes to be best for all...I continued my job...I loved all his parts day by day. Like me,he was also all alone... I guess he was damn bored sitting at the same place all the while and seeing one idiot girl’s face...
<<<<<<<<<<<>>>>>>>>>>>>>>>
What is going through the girl’s mind...What is she searching on my body all the time...? Is she looking for my heart, or is she searching for a soul mate in me? Damn Girl!
At one point I looked into her beautiful eyes and I was not able to take my eyes back. Gosh! There is something in her. Is that what I have been searching for all these years? I have seen her from my first day in this company? Every since I am here, she’s been sitting in front of me, looking at me everyday, sometimes making some wired faces, at times happy, at times sad!!
Oh no!!! She is sad now...those beautiful eyes are moist now. Tears coming out of her eyes...! I want to give her my shoulder to cry!
Oh no!! What the hell is she doing? She going to press the shutdown button ### again darkness....again long long wait.. till next morning....
<<<<<<<<<<<>>>>>>>>>>>>>>>
Yes that’s it. He started falling for me…that’s the love story of me and my monitor!

പൂ+കളം=പൂക്കളം

ബൂലോകത്ത്.. ഉള്ള കൂട്ടുകാര്‍ എന്നെ സഹിക്കുന്നതിനു മുന്‍പ്...

വേറെ യും ചിലര്‍ എന്റെ വര കാരണം പൊറുതി മുട്ടി...
എന്റെ കൂടെ നാല് വര്ഷം എഞ്ചിനീയറിംഗ് ഉണ്ടായ കൂട്ടുകാര്‍...അപ്പോള്‍ ഉണ്ടായ...ഒരു ചിന്ന സംഭവം പറയട്ടെ....


കോളേജ ല്‍ എന്റെ രണ്ടാം വര്ഷം....അന്ന് ലാബ് ഉള്ള ദിവസം ആയിരുന്നു....

സി.ആര്‍.. എന്ന കുന്തതിനെ നോക്കി ..പേടിപ്പിച്ചും....
പറ്റാവുന്ന...പോലെ അതിന്റെ കണ്ണും..മൂക്കും തിരിച്ചിട്ടും
എന്തെങ്കിലും . ..ഔട്പുട്ട്....വരുന്നുണ്ടോ..നോക്കി ഇരിക്കുക.. ആയിരുന്നു....
എന്നെ പോലെ തന്നെ എല്ലാ വീരന്മാരും ...
അപ്പോള്‍..ഉണ്ട് നമ്മുടെ സീനിയര്‍ ചേട്ടന്‍ മാര്‍ വന്നു ഒര നോട്ടീസ് വായിക്കുന്നു...
കോളേജ ല്‍ ഓണാഘോഷം...പൂക്കള മത്സരം..ഉണ്ട്...
പൂക്കളം.. വെറുതെ ഇട്ടാല്‍ പോരാ.....അതിന് ഒരു തീം ഉണ്ടായിരക്കണം ന്നൊക്കെ....
(എന്നിട്ട് പൂക്കളിത്തിന്റെ ഏരിയ,diameter...ഇതിന്റെ...
ഉള്ളില്‍......എല്ലാ പൂവും ഇടണം.. എന്നാ ഓര്‍ഡര്‍......)പറയാന്‍ തുടങ്ങി..

മൈ 'എവര്‍ ഗ്രീന്‍' ഫ്രണ്ട് 'മോളുട്ടി' അപ്പോ എന്നെ ഒരു നോട്ടം....ഡി കോപ്പേ....
അവിടെ ബെഞ്ച്‌ ല്ലും ഡസ്ക് ല്ലും..എല്ലാം വരയ്ക്കുന്നതല്ലേ...
ഇതാ നിന്റെ കൊല തെളിയിക്കാന്‍ ഒരു ചാന്‍സ്,,
എന്തിനു ഹോസ്റ്റല്‍ റൂം.... ചുമര് വരെ യെവല്‍ .. വരച്ചു വൃത്തികേടാക്കി....!!
ആ നോട്ടത്തില്‍ ഇത്രയും ഉണ്ടായിരുന്നു....
പക്ഷേ.. പരിപാടി ഉള്ള ദിവസം തന്നെ... ആയിരുന്നു എന്റെ കസിന്‍ ചേട്ടന്റെ കല്യാണം
(ഈ ചേട്ടന് കല്യാണം കഴിക്കാന്‍ കണ്ട നേരം..)

കോളേജ ല്‍ വന്നിട്ട് ആദ്യത്തെ ഓണ പരിപാടി...
അതില്‍ പങ്കെടുക്കാതെ...... പിന്നെ..എന്തോന്ന് ..
ആദ്യത്തെ വര്ഷം റാഗിംഗ് പേടിച്ചിട്ടു.. ഓണാഘോഷത്തിന്റെ അന്ന് മുങ്ങിയിരുന്നു.


അപ്പോള്‍ സംഭവം പറയാം....പിന്നെ..എല്ലാവരും കൂടി ആലോചന തന്നെ.....
ഹോസ്റ്റല്‍ എത്തിയിട്ടും ആലോചനയ്ക്ക് ഒരു അന്ത്യം ഉണ്ടായില്ല.....
മയത്തു പത്രത്തില്‍എല്ലാം മുഴു നീളെ വാര്‍ത്തകള്‍ കണ്ടത് കൊണ്ടോ എന്തോ....എന്റെ മനസ്സില്‍ വന്നു ഒരു തീം...

"എന്ധോസല്ഫന്‍.."

ഇതു നിന്റെ വാട്ടര്‍ കളര്‍ മത്രമല്ല...നമ്മുടെ സ്വന്തം ഓണമാണ് ..
അതില്‍ കഥകളി...അല്ലേല്‍ വള്ളംളി....അങ്ങനെ..
ഇതൊക്കെ ആണ് വരയ്ക്കേണ്ടത് ......എന്നാരും പറയുന്നുമില്ല...
.എല്ലാവര്ക്കും.. സമ്മതം...
ദൈവമേ എല്ലാവര്ക്കും എന്നെ ഇത്ര.. വിശ്വാസമോ......
പക്ഷേ നമ്മള്‍ അത്എങ്ങനെ വരച്ചു കാണിക്കും....
പിന്നേ അതായി ചിന്ത...അവസാനം.. വരയ്ച്ചു നോക്കി ഒന്ന്..
പക്ഷേ ഇതു പെണ്‍കുട്ടികള്‍ മാത്രം......സമ്മതിച്ചാല്‍....പോരെല്ലോ..
അബടെ ആണ്‍കുട്ടികള്‍ ...
അവര്‍ ഒരു കുതിര യും കൊണ്ടു നില്‍ക്കുന്നുണ്ട്‌..
പിന്നേ "എന്ധോസല്ഫന്‍.."വേണോ..അതോ "കുതിര"വരയ്ക്കണോ..എന്നായി.....
അവസാനം അവര്‍ നമ്മുടെ ചിത്രം തന്നെ....സമ്മതിച്ചു..

പിന്നെ എന്റെ കോളേജ് നല്ല ..ഒന്നാന്തരം.....പാറ പുറത്തു ആയിരുന്നു....
അത് കൊണ്ടു പൂക്കള്‍ പോയിട്ട് മരം തന്നെ കുറവാ .....
പെണ്‍കുട്ടികള്‍ എല്ലാം ഹോസ്റ്ല്‍ ന്റെ അകത്തു ആറ് മണിക്ക് കയറി. കൂടുന്നത്കൊണ്ടു....
പൂക്കള്‍ കൊണ്ടു വരേണ്ട ജോലി ആണ്‍ കുട്ടികള്‍ ഏറ്റെടുത്ത്...
അവര്‍ എവിടെയൊക്കെയോ.. പോയി..പൂക്കള്‍ കൊണ്ടു വന്നു...
അവര്‍ മംഗലാപുരം വരെ എത്തി എന്നാ പിന്നീട് അറിഞ്ഞത്..
പിന്നേ കോളേജ ന്റെ അടുത്ത് വീടുള്ള കൂട്ടുകാര്‍ കുറച്ചു പൂക്കള്‍ കൊണ്ടു വന്നു...

അങ്ങനെ അടുത്ത ദിവസം രാവിലെ ഞാനും..
എന്റെ കൂട്ടുകാരി..യും.. വര ഏറ്റെടുത്തു...മര്യാദയ്ക്ക് വരയ്ക്കാന്‍അറിയാവുന്ന..ഒരു കുട്ടി ഉണ്ട്.... ക്ലാസ്സ്‌ ല്‍ ..പക്ഷേ അവനെ നമ്മള്‍ മൈന്‍ഡ് ചെയ്തില്ല..

സിമ്പിള്‍..
ഒരുഹെലികോപ്റ്റര്‍.... അതില്‍ ിന്നു വിഷ മഴ ..
താഴെ ഒരു മരം.... തില്‍ ..ഒരു കാശു മാങ്ങ.....പിന്നെ ചുറ്റും സാധാരണ പൂക്കളം പോലെ...കുറച്ചു ഡിസൈന്‍..
ഇതൊക്കെ വരച്ചു കൂട്ടി ഞാന്‍ പോകും... എന്ന് നേരത്തെ എന്റെ കൂട്ടുകാരോട് പറഞ്ഞിരുന്നു....
പറഞ്ഞത്.. പോലെ ഞാന്‍ ഇത്രയുംവരച്ചു ...
അതിന്റെ ഇടയില്‍.. ഞാന്‍ തൊട്ടു അപ്പുറത്തെ ഇലക്ട്രോണിക്സ് കാരുടെ ക്ലാസ്സ്‌ എത്തി നോക്കി..
അവിടെ ഒളിമ്പിക്സ് റിംഗ് ആണ്..
അപ്പോ എന്റെ ഹെലികോപ്റ്റര്‍ കൊഴപ്പം ഇല്ല.....ഈ സമാധാനത്തില്‍....
കസിന്റെ കല്യാണത്തിന് ഞാന്‍..പോയി....പിന്നീട് എന്റെ കൂട്ടുകാര്‍....
ആയിരുന്നു ശെരിക്കും കഷ്ട്ടപ്പെട്ടത്‌.......
കിട്ടിയ പൂക്കള്‍ വെച്ചു അത് പൂക്കളം..ആക്കുന്നതിനേക്കാള്‍......
അത് നോക്കി അന്തംവിട്ടിരുന്ന...ടീച്ചര്‍ മാര്‍ക്കും..മറ്റു കൂട്ടുകാര്‍ക്കും ഇതു എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതില്‍ ആയിരുന്നു...

ബ്ലോക്ക് ല്‍ ആദ്യത്തെ ക്ലാസ്സ്‌ എന്തേത്...ആയിരുന്നു.....
.
അത് കൊണ്ടു ടീച്ചര്‍ മാര്‍ മാര്‍ക്കിടാന്‍ വന്നു പോകേണ്ടതാമസം....
അവിടെ പിന്നെ പൂക്കളത്തിന്റെ....കളം മാത്രം ബാക്കി.... ആയി....ഹി..ഹി....
കുറച്ചു പേര്ക്ക് മാത്രമെ എന്റെ മഹത്തായ സൃഷ്ട്ടി കാണാന്‍ ഭാഗ്യം കിട്ടിയുള്ളൂ...

എന്ത് ഒരു ഫോട്ടോ കൂടി ഇല്ല അതിന്റെ...!!!.പിന്നെ ഇതു ആരുടെ തലയില്‍ വിരിഞ്ഞു എന്നായി.....
..ചേട്ടന് ഇന്ന് തന്നെ കല്യാണം കഴിക്കാന്‍ തോന്നിയത് എന്റെ ഭാഗ്യം..പവിയേട്ടന്,ഒരു നൂറു താങ്കസ്...........ഇല്ലേല്‍..!
ഇല്ലേല്‍.. വല്ല കുട്ടിച്ചാത്തന്‍ വരേണ്ടി വന്നേനെ എന്നെ രക്ഷിക്കാന്‍..

വീട്ടില്‍ എത്തി അമ്മയോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ...ആ ഫേസ് എക്ഷ്പ്രെസ്സിഒന് ല്‍ നിന്നു മനസ്സിലായി...നാളെ ക്ലാസ്സ്‌ ല്‍ പോകണോ..വേണ്ടയോ എന്ന്..........
എന്നാലും നിന്നക്ക് എങ്ങനെ അത് തോന്നി എന്ന് ചേച്ചി!..(തോന്നിയ റൂട്ട് map വെച്ചു നോക്കിയാലും.... കിട്ടില്ല ചേച്ചി...)
അടുത്ത ദിവസം..
ഞാന്‍ പ്രതീക്ഷിച്ച.. പോലെ പ്രശ്നം ഒന്നും ക്ലാസ്സ്‌ ഉണ്ടായില്ല...ഹോ..!....എന്ത് നല്ല ഫ്രണ്ട്സ്...(ആ വിചാരം കുറച്ചു നേരത്തേക്ക് മാത്രം )

അങ്ങനെ അടുത്ത വര്ഷം ഓണ പരീക്ഷ കഴിഞ്ഞു....ഇങ്ങനെ നില്‍ക്കുമ്പോള്‍....
എന്റെ ഫ്രണ്ട് എച്ച് .പി ...എന്നെ അടുത്ത് വിളിച്ചു......
അല്ല കുക്കു.....ഇപ്രാവശ്യം എന്താ....... തീം..

വല്ല സുനാമി ആണേല്‍ നേരത്തെ പറയണേ ...അല്ല നമ്മുക്ക് പൂക്കള്‍..സങ്കടിപ്പിക്കാം ആയിരുന്നു....!!!..
അപ്പോള്‍ എന്റെ.. മോന്ത.......അതന്നെ.....ഇഞ്ചി.....കടിച്ച....ഡാഷ്....അപ്പോ ഞാന്‍ വരച്ച ചിത്രം കാണേണ്ടേ...ഏതാണ്ട് ഇത് പോലെ ഇരിക്കും..
പൂര്‍ണ രൂപം ഞാനും കണ്ടിരുന്നില്ല..ഇത് ഞാന്‍ പെയിന്റ് ല്‍ വരച്ചത്..വാല്‍കഷ്ണം..ഇത് കഴിഞ്ഞു.......പിന്നെ ക്ലാസ്സ്‌ ല്‍ ഏത് ടീച്ചര്‍ വന്നു ബോര്‍ഡ്‌ ല്‍ വരയ്ക്കാന്‍ പറഞ്ഞാലും......എല്ലാവരും ഒരേ സ്വരത്തില്‍ ...എന്റെ പേര് വിളിച്ചു കൂവും.....സ്നേഹം കൊണ്ടാ ..ഈ പറയുന്നത്...എന്ന് വിചാരിച്ചാല്‍ തെറ്റി ...
ഡി..."@%?>@&**നമ്മള്‍ കഷ്ട്ടപ്പെട്ടു കൊണ്ടു വന്ന പൂക്കള്‍ ഹെലികോപ്റ്റര്‍ വരച്ചു കളിച്ചത് അല്ലേ...ഇപ്പോ കുറച്ചു നേരം അവിടെ ബോര്‍ഡ്‌ ന്റെ അടുത്ത് പോയി നിലക്ക്!!!...

ചുമ്മാ..;)

സാഹിത്യം ഒന്നും അറിയില്ല...പിന്നെ..എന്റെ ഫ്രണ്ട് ന് എഴുതുന്ന പോലെ എഴുതുന്നു.....
കൂടുതലും...എന്റെ അബദ്ധങ്ങള്‍ തന്നെ!!...