മേരാ ഏക് ദിന്‍ @ മഡിവാള...:)

അങ്ങനെ ഞാന്‍ മഡിവാള മാരുതി നഗര്‍ ല്‍ എത്തിയിരിക്കുന്നു ....
അവിടെ ഇവിടെ വായ് നോക്കി യും...വാരി വലിച്ചു തിന്നും...ഞാനും മോളൂട്ടിയും നടന്നു...
മോളൂട്ടി ചെക്കനെ വിളിക്കാന്‍ വേണ്ടി റീ ചാര്‍ജ്ജ് ചെയ്തു വെച്ചിരുന്ന മൊബൈല്‍ എടുത്തു ഞാന്‍ അവിടെ ഉള്ള കൂട്ടുകാരെ എല്ലാം വിളിച്ചു..അവളുടെ ദയനീയമായ മുഖം ഞാന്‍ മൈന്‍ഡ് ചെയ്തില്ല....
അവളുടെ ഹാര്‍ട്ട്‌ ബീറ്റ് ഒന്നു കുറഞ്ഞു കാണും..
ഈ ഉള്ളവള്‍ ചത്തിട്ടില്ല..എന്ന് മാലോകരെ
എല്ലാം അറിയിച്ചു..ഓള്‍ വൈകുന്നേരം ഫോറം മാള്‍ ല്‍
‍വെച്ച് കാണാം എന്നു പറഞ്ഞു...എന്നിട്ട് ഫോണ്‍ ‍മോളുട്ടി ക്ക് തന്നെ.....തിരിച്ചു കൊടുത്തു ..
ഇപ്പോള്‍ അവളുടെ ഹാര്‍ട്ട്‌ ബീറ്റ് ശെരി ആയി കാണും...:)
അങ്കിള്‍ വന്ന് എന്നെ പെറുക്കി ബസ്‌ ല്‍ കയറ്റി വിടുന്നതിനു മുന്‍പ്
അന്ന് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ അതായതു...മാസ്റ്റര്‍ പ്ലാന്‍ തൈയ്യാര്‍ ആക്കി
അപ്പോള്‍ ആണ് ശ്രിമാന്‍ പപ്പന്‍ എനിക്ക് തരാം എന്ന് പറഞ്ഞ ട്രീറ്റ്‌ ഓര്‍മ വന്നത്..
എന്തൊക്കെ ഉപേക്ഷിച്ചാലും....ട്രീറ്റ്‌ കളയാന്‍ പാടില്ല.
പിന്നെ ഇവിടെ വരെ വന്നിട്ട് കാണാതെ പോകുന്നത് ശെരി ആണോ..
ഇനി ഇപ്പോള്‍ എനിക്ക് പപ്പനെ കാണാന്‍ പറ്റിയിലേല്ലും..എനിക്ക് പപ്പന്റെ ബൈക്ക് കാണണം..

എന്നിട്ട് പപ്പനെ ഞാന്‍ വിളിച്ചു

ആദ്യം ഒന്നു ഞെട്ടി..പിന്നേ സങ്കടത്തോടെ സ്വന്തം കീശ തപ്പി കാണും.അല്ലേല്‍. ...

ഇത്ര പെട്ടന്ന് നേരില്‍ കാണേണ്ടി വരും എന്ന് പ്രതീക്ഷിച്ചു കാണില്ല...


അപ്പോള്‍ ...മോളൂട്ടി
എന്നെ ഒരു ക്രൂര്‍ സിംഗ് നോട്ടം..എന്നിട്ടു അത് ഏതാ..ഞാന്‍ അറിയാത്ത ഒരു ഫ്രണ്ട്..
അതു ഞാന്‍ സര്‍പ്രൈസ് വെച്ചതല്ലേ
നീ പറയതെയും ബന്ഗലുരൂ വിഷേശം അപ്പോള്‍ ഞാന്‍ അറിയും എന്നു
മനസ്സില്ലായില്ലേ..!! അവള്‍ക്കു ഇതു അത്ര വിശ്വാസം വന്നില്ല...മരുഭൂമി കിടക്കുന്ന ..ഞാന്‍
ഇവിടെ എങ്ങനെ ഫ്ര് ണ്ട് ..ഷി... പ്പ് ...
സംശയം ബാക്കി വെയ്ക്കുനത് ശെരി അല്ലെല്ലോ..സൊ ഞാന്‍ പറഞ്ഞു..ദുബായി...കടപ്പുറത്ത് പോവുക ആയിരുന്നു പപ്പന്‍ ....അക്സിടെന്റ്ലി...ബൈ ചാന്‍സ് ല്ലി...നമ്മള്‍ കണ്ടു മുട്ടുന്നു....ഇനിയും പക്വത എത്താത്ത എന്റെ മനസ്സു കണ്ടു പപ്പന്‍ അന്തം വിടുന്നു..പിന്നെ പേരും നാളും ‍ചോദിച്ചു..അങ്ങനെ നമ്മള്‍ ഫ്രണ്ട്സ് ഉം ആയി..അത്രേ ഉള്ളു...പിന്നെ നീ ചെക്കനെ വിളിക്കുന്ന തിരക്കായത് കാരണം..എനിക്ക് നിന്നെ വിളിച്ചു പറയാന്‍ ഗ്യാപ് കിട്ടിയില്ല ഇപ്പോള്‍ എല്ലാം മനസില്ലായില്ലേ..
സൊ ലെറ്റ് അസ്‌ ഗോ..
അല്ലാതെ ഇപ്പോള്‍ നീ നിന്റെ സിക്സ്ത് സെന്‍സ് പ്രവര്ത്തിപ്പിക്കേണ്ട..

എന്തായാലും കൃത്യ സമയത്തു തന്നെ ഞാനും മോളൂട്ടിയും സ്ഥലത്ത് എത്തി..

സീതയെ കൊണ്ടുപോകാന്‍ രാവണന്‍ സൂക്ഷിച്ചു വെച്ച പുഷ്പകവിമാനം പോലെ പപ്പന്‍
തന്റെ FZ-16.. പറന്നു വന്നിരിക്കുന്നു..ബട്ട്
ഡിയര്‍ പപ്പന്‍ നോട്ട് രാവണന്‍
വിചാരിച്ച പോല്ലേ അല്ല....
തക്കാളി പോലെ ഉണ്ട് പിന്നെ എന്താ പെണ്ണു കിട്ടാതതു…?? ..എന്തേല്ലും ആകട്ടെ…
അവിടെ ഉള്ള ഭക്ഷണ ശാല അതിനെ കുറിച്ച് വലിയ ഐഡിയ ഇല്ലാത്തതു
കൊണ്ട്‌ മാത്രം ഞാന്‍ അത് മാരുതി ടീംസ് ന് വിട്ടു കൊടുതു..
അങ്ങനെ മി. പപ്പനുമായ് ഞാന്‍ സംസാരിക്കുമ്പോള്‍
ഒരു സമരത്തിനു പോകുന്നത് പോലെ കുറെ ആളുകള്‍
വരുന്നു... എനി ബാല്‍ താക്കറെ ആളുകള്‍
മുംബൈ വിട്ടു മടിവാള എത്തിയോ.. അല്ല വേറേ യും കുറെ ആന്റി വാലെന്റിന്‍
ഗ്രൂപ്സ് ഉണ്ടെല്ലോ….
അതിനു ഇന്നു വാലെന്റിന്‍സ്‌ ഡേ ഒന്നും അല്ലെല്ലോ… ഏയ് ഇതു അതല്ല...


മൊത്തം പെണ്ണ് പിള്ളേര്‍ ആണെല്ലോ
ഹോസ്റ്റല്‍ നിന്നു ആണെല്ലോ ഇറങ്ങി വരുന്നത്
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ..അവര്‍ എന്തൊക്കെ വിളിച്ചു കൂവുന്നു..
എന്തു!!!!.... .........വിട്ടു തരില്ല..വിട്ടു തരില്ല..പപ്പനെ ഞങ്ങള്‍ ....വിട്ടു തരില്ല..


ഇതു എപ്പോള്‍ സംഭവിച്ചു........ ഞാന്‍... ഞാന്‍ പോലും അറിയാതെ പപ്പനെ ..........
എപ്പോള്‍ തട്ടി എടുത്തു..എന്റെ പറശ്ശിനി കടവ് മുത്തപ്പാ ..എന്താ ഈ കേള്‍ക്കുന്നത്..
അതിന് നമ്മള്‍ സംസാരിച്ചത്‌......പപ്പന്റെ ഗ്
ഗോയിന്ഗ് ഓണ്‍പ്രൊജക്റ്റ്‌ ...
ഈ ലോകം ഗ്രീന്‍ ആക്കാന്‍ പോകുന്ന സോഫ്റ്റ്‌വെയര്‍ നെ കുറിച്ചും
.... ഭാവി കുരുന്നുകള്‍ അല്ലേല്‍ അനുഭവിക്കാന്‍ പോകുന്ന..കഷ്ട്ടങ്ങളെ കുറിച്ചും .
.പിന്നെ ഞാന്‍ എന്റെ അല്‍ -കന്സല്‍ടന്റ്റ്
ഷെയ്ഖ്‌ - മുഹമ്മദ് ബിന്‍ -റാഷിദ്‌-അല്‍-മഖ്തും പിന്നെ അല്‍ .....മുഹമ്മദ്....നാല്‍ തുടങ്ങി വെച്ച ഗ്രീന്‍ പ്രൊജക്റ്റ്‌ തുടങ്ങിയ സ്ഥലത്ത് തന്നെ സ്റ്റ്ക്ക് ആയി നില്‍ക്കുന്നതിനെ കുറിച്ചും..


അങ്ങനെ അന്താരാഷ്ട്ര കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന...നമ്മളെ ഇവര്‍ ‍തെറ്റിധരിച്ചിരിക്കുന്നു !!!
ഇനി ഈ സംസാരത്തിന്റെ ഇടയില്‍ പഞ്ചാര കടന്നു വന്നോ.
അതിന് പപ്പന് പഞ്ചാര എന്താ എന്ന് അറിയില്ലെല്ലോ…
അങ്ങനെ ആണെല്ലോ സ്വന്തം ബ്ലോഗ്ല്‍ കൂടി ലോകത്തോട്..വിളിച്ചു പറയുന്നതു
അങ്ങനെ യുള്ള ശ്രിമാന്.പപ്പനെയും. യും എന്നേയും ചേര്ത്തു.. അപവാദം..പറയുന്നു....
അതും സീമ കൊന്ന പോലെ ഉള്ള എന്നെ കണ്ടിട്ട് ഇവര്‍ പേടിച്ചത്..
അയ്യോ..എന്നാ... സ്പീഡ് ലാ ഇവര്‍ വരുന്നതു....
അവര് എല്ലാവരും ഒരേ ടി ഷര്‍ട്ട്‌ ആണെല്ലോ ഇട്ടിരിക്കുനത്..
അതില്‍ പരിചയമുള്ള ഒരു തല..എന്ത് ഇതു പപ്പന്റെ തല യല്ലേ...ഓഹോ...
അപ്പോള്‍ സംഗതിയുടെ കിടപ്പ് വശം ഇങ്ങന്നെ ആണല്ലേ...
ഒരു പഞ്ചായത്ത് ഇലക്ഷന് നില്ക്കാന്‍
പറ്റുന്ന കവറേജ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു....
.ഇതു ഇപ്പോള്‍ ആരെങ്കിലും ഒരു സീറ്റ് കൊടുത്താല്‍ ലോകസഭ ഇലക്ഷനു നില്ല്ക്കാം മെല്ലോ...

ഹോസ്റ്റല്‍ അടുക്കള മൊത്തം ക്ലീനിന്ഗ് ..ആണെന്ന് തോന്നുന്നു...യെവളുമാരുടെ കൈയ്യില്‍ മൊത്തം സാധനങ്ങള്‍ .കാണാന്നുണ്ട് ..കത്തി ചിരവ.. പാത്രങ്ങള്‍..................
എന്നാല്ലും പപ്പാ.............
മൈ ഡിയര്‍ ..എന്നോട് ഒരു വാക്കു പറയാം ആയിരുന്നു...
ശാരീരികമായി പറ്റിയില്ലേല്ലും
മാനസികം ആയി കൂടി ഞാന് ഇതിനെ നേരിടാന് തൈയ്യര്‍ .ആകുമായിരുന്നില്ലേ..!!!

ഇനി ഇപ്പോള്‍ നോ സമയം ഫോര്‍ ആലോചന..ഒണ്‍ലി ..ആക്ഷന്…
കൂടെ ഉള്ള മോളൂട്ടി യെ മറന്നിട്ടു ഞാന്‍ ഓടി..
എന്റെ ജീവിതത്തില്‍ ഇങ്ങനെ ഓടി കാണില്ല...
കോളേജ്ജ് ല്‍ പോകുമ്പോള്‍ 8 മണിയുടെ വരദായനി ബസ്സ് കിട്ടാന്‍ കൂടി ഇങ്ങനെ ....ഓടി കാണില്ല ..
പുറകില്‍ നിന്നു മോളൂട്ടി വിളിക്കുന്നുണ്ട്....എന്നാല്‍ തിരിഞ്ഞു നോക്കാന്‍ എനിക്ക് പേടി.. ലവല് മാര്‍ എന്റെ അടുത്ത് എത്തി കാണുമോ..
ഇനി മോളുട്ടി..വല്ല വണ്ടി ഒപ്പിച്ചു രക്ഷിക്കാന്‍ എന്റെ പുറകെ വരുന്നുണ്ടോ..???


പക്ഷേ അതിന് തിരിഞ്ഞു നോക്കാന്‍ ആര്‍ക്കാ ...ഇവിടെ ധൈര്യം...മോളുട്ടി ആണേല്‍ വിളി നിര്‍ത്തുന്നില്ല..

ഇവളുടെ ശബ്ദം എന്താ മാറി കൊണ്ടിരിക്കുനത്…


കട്ടവനെ കിട്ടിയില്ലേല്ലും കിട്ടിയവനു ഇരിക്കട്ടെ എന്ന പോലീസ് മുറ അവിടെ പ്രയോഗിച്ചു കഴിഞ്ഞോ
...ഇനി അടി കിട്ടിയോ അവള്ക്ക്…എന്റെ കൂടെ വരുമ്പോള്‍ നീ ഇത്രയും പ്രതീക്ഷിച്ചു കാണില്ലാ….. സോറി ഡാ…..


അല്ലാ......ഇതു എന്റെ.. എന്റെ… മമ്മി യുടെ ശബ്ദം അല്ലേ..


കുക്കുു... ഡീ… കുക്കു...നിനക്കു ഓഫീസ ല്‍ പോകേണ്ടേ..? ഇപ്പോള്‍ തന്നെ എട്ടുമണി ആയി..
അപ്പോള്‍ ഓടി ..ഓടി... ഇവിടെ ഞാന്‍ എപ്പോള്‍ എത്തി
അപ്പോ അതു മടിവാള .. മോളൂട്ടി....പപ്പന്‍....ഓട്ടം..
.


നീ എന്താ കുക്കു..കുറവന്‍ ചത്ത കുറത്തിയെ പോലെ ഇരിക്കുന്നതു ...ഇന്നു പോകുന്നില്ലേ..???


അതേയ് മമ്മി ..ഏഴ് കടലും കടന്നു ഇവിടെ അല്‍-വസീറ ഫ്ലാറ്റ് നമ്പര്‍ 315-ല്‍ എത്തിയതിന്റെ
ക്ഷീണം എനിക്കെ അറിയൂ...ഹ്ം.. ഞാന്‍ പിന്നെ ഒന്നും പറയാന്‍ നിന്നില്ല
സ്വപ്നത്തില്‍ ശരിക്കും ഓടാന്‍ പറ്റിയില്ലേല്ലും...
ഇവിടെ ശരിക്കും ഓടി തന്നെ ഞാന്‍ ഓഫീസ ല്‍ കൃത്യം 8:30 യ്ക്ക് തന്നെ സൈന്‍ ചെയ്തു..
കുറത്തി ഇഫക്ട് എന്റെ മുഖത്തില്‍ നിന്നു പോയെന്ന് തോന്നുന്നു.. അല്ലേല്‍ സൈന്‍ ചെയുമ്പോള്‍ ആലീസ് മാം... കമന്റ് വല്ലതും പറഞ്ഞേന്നേ....ആശ അക്ക യും ഒന്നും പറഞ്ഞില്ല...

ഞാന്‍ മെല്ലെ സ്വന്തം പീഠം നോക്കി പോയി ..
മനസ്സില്‍ ......എന്നാലും.....ലവള്‍ മാര്‍ എന്നെ ഓടിച്ചില്ലേ …….


ഗുണപാഠം :
പാതിരാത്രി ആയാലും കിടന്നു ഉറങ്ങാതെ അവിടെ ഇവിടെ ബ്ലോഗ് ല്‍ തപ്പി തടഞ്ഞു നടന്നു...കിടന്നാല്‍ സ്വപ്പ്നതില്‍ ആയാലും ഓടാതെ പിന്നെ നടക്കാന്‍ പറ്റുമോ.....

എന്റെ ലാപ്ടോപ് വിശേഷങ്ങള്‍ ..


കുക്കു വിനു എന്തിനാ ലാപ്ടോപ്..
അതാണ് ചോദ്യം ...???
ഇതു ആദ്യം എന്നോട് ചോദിച്ചത്..വേറെ ആരും അല്ല..എന്റെ കൂട്ടുകാരന്‍ തന്നെ...അവന് ഞാന്‍ വാങ്ങിയത് പിടിച്ചില്ല...ഹും..!...

അവന്റെ പ്രിയതമ..അതായത് എന്റെ കൂട്ടുകാരി....മോളുട്ടി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കൂടി ആയ അവള്‍ വാങ്ങിയില്ല...പിന്നെ നിനക്ക് എന്തിനാ...???

അതെന്താ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ന്കൊമ്പ് ഒന്നും ഇല്ലെല്ലോ....

ഞാനും ഒരു എഞ്ചിനീയര്‍ തന്നെ അല്ലെ......ആണോ ഉവോ..ഇനി.....അല്ല എന്നുണ്ടോ...??

കുറച്ചു തെറി മനസില്‍ വന്നതാ...പിന്നെ അവളെ ഓര്‍ത്തു മാത്രം ..ഞാന്‍ മിണ്ടാതിരുന്നു...അല്ലേല്‍ ഞാനും അവനും ശെരിയാവില്ല...

ഐയോ..ടോപ്പിക്ക് മാറിപോയി..സോറി..

എന്റെ ലാപ്ടോപ് വിശേഷങ്ങള്‍ ..

ചേട്ടന്‍ എന്നെ കാര്യമായി അടുത്ത് വിളിച്ചു..കുക്കു..നിന്റെ ഒരു ഫോട്ടോ വേണം ആയിരുന്നു..
എന്തിനാ.....അല്ല...നിന്നെ കാണാന്‍ ഓര്മ ആയിപോയി... ലാപ്ടോപ് വന്നതില്‍ പിന്നെ
നിന്നെ കാണാനേ കിട്ടുനില്ലെല്ലോ..റൂം ല്‍ നിന്നു പുറത്തു ഇറങ്ങുന്നില്ല..
ഇതിന്റെ ഇടയ്യില്‍ ചേച്ചി ഉപ്പിനെ പോലെ എല്ലാത്തിലും കയറി എനിക്കിട്ടു ഒരു താങ്ങ് താങ്ങി പോകും..

ഡാഡി വിചാരിക്കുന്നു..ഇതു വാങ്ങി കൊടുത്തത് അബദ്ധം ആയോ ഇനി..
പാതിരാത്രി ഒറ്റയ്ക്ക് ലാപ്ടോപ് നോക്കി ചിരിക്കുനത് കണ്ടാല്‍ ഏത് അച്ഛന്‍ പേടിക്കാതിരികും..!
അല്ലേല്‍ മൊത്തം ചില്ലറ....കൊടകരപുരാണം..,ബ്രിജ് വിഹാരം....കായംകുളം സൂപ്പര്‍ ഫാസ്റ്റ് ...ഇതൊക്കെ വായിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ പോരെ..
അത് വായിച്ചാല്‍ ചിരിക്കാതെ ..പിന്നേ കരയാന്‍ പറ്റുമോ..?
പിന്നെ കാര്‍ത്തിക് ടോം ആന്‍ഡ് ജെറി എവിടെ നിന്നു കാണും..അതിനും എന്റെ ലാപ്ടോപ് തന്നെ വേണം..
പിന്നെ എന്റെ കല..കൊല..അതൊക്കെ വിടരാന്‍ കാരണം.. ലാപ്ടോപ് അല്ലേ....!
ഞാന്‍ ഒരു പ്രകൃതി ഭംഗി വരയ്ച്ചു കാണിച്ചാല്‍ ..അതില്‍ രണ്ടു പല്ലുകള്‍ കാണുന്നെന്നു ചേച്ചി...പിന്നെ ചേട്ടനെ കാണിക്കാന്‍ പോയില്ല...ഭാവന വിടരുന്നത് കൊണ്ടു
ചേച്ചി പല്ലു കണ്ട സ്ഥിതിക്ക് ചേട്ടന്‍ കണ്ണും മൂക്കും...അങ്ങനെ പലതും കണ്ടേക്കും...
ഇപ്പോള്‍ എല്ലാം മനസില്ലയില്ലേ...ഞാന്‍ എന്നുടെ ചിത്രങ്ങള്‍ ബ്ലോഗ് ല്‍ കാണിക്കുന്നതിന്റെ ഘുട്ടന്‍സ് ..പറയുമ്പോള്‍ എല്ലാം പറയേണ്ടേ...
മൈ ചേച്ചി..ശീ ഇസ് മൈ ഗുരു..ഫോര്‍ വര...


പറഞ്ഞു വന്നത്..

പന്ത്രണ്ടു മണിക്കൂര്‍....ഓഫീസ ല്‍ ഇരുന്നു വരുന്ന ഞാന്‍ ...
ഗുഹ യുടെ അകത്തു കടന്നാല്‍..പിന്നെ പുറം ലോകംമായുള്ള..ലിങ്ക് ..കട്ട് ചെയ്യുന്ന പോലെ ആണ്...
അങ്ങനെ വരുന്ന ഞാന്‍

കുറച്ചു സമയം കുന്ത്രാണ്ടം പിടിച്ചിരിക്കുന്നത് അത്രയ്ക്ക് വലിയ
..തെറ്റ് ആണോ..ഇനി എന്റെ മമ്മി വല്ലതും പറ..
അത് ശെരി..തന്നെ..എന്ന് മമ്മി
സമാധാനം ആയി :) മമ്മി ഉണ്ടെല്ലോ..എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ..എനിക്ക് അത് മതി..

എന്നിട്ട് മമ്മി യുടെ കമന്റ്...

അല്ല കുക്കൂ ..നീ എന്തിനാ...തള്ള..കോഴി..മുട്ട യ്ക്ക് അടയിരിക്കുനത് പോലെ.......അതിന്റെ പുറത്തു കയറി ഇരിക്കുന്നത്..
ഇത്രയും സമയം ഇരുന്നാല്‍ കോഴി ക്ക് ഇപ്പൊ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ആയേന്നെ...

മമ്മി....യു‌ ...ടു....


പിന്നെ വീട്ടില്‍ എന്ത് നടന്നു എന്ന് ഞാന്‍ പറയണോ..

:(

ചുമ്മാ..;)

സാഹിത്യം ഒന്നും അറിയില്ല...പിന്നെ..എന്റെ ഫ്രണ്ട് ന് എഴുതുന്ന പോലെ എഴുതുന്നു.....
കൂടുതലും...എന്റെ അബദ്ധങ്ങള്‍ തന്നെ!!...