ഇത്തിരി ഓഫീസ് വിശേഷംസ്

അങ്ങനെ ഒരു മാസത്തെ അവധിക്കു ശേഷം മാജിദ് മൈ ബോസ്സ് ഇന് ലീവ് കഴിഞ്ഞു വരുന്നു...
"പുലി വരുന്നേ...പുലി വരുന്നേ...."എന്ന് കുറെ ദിവസം ആയി ഓഫീസ് ല്‍ എല്ലാവരും പറയുന്നു....
അത് കൊണ്ടു എന്താ..കുക്കു ഇന്ന് അതിരാവിലെ ഏഴുമണിക്ക് എഴുന്നേറ്റില്ലേ..!!എന്നിട്ട് 8:30 ആകുന്നതിനു മുന്നേ ഓഫീസ് ല്‍ എത്തി ...
നോക്കുമ്പോള്‍ അബടെ ആശ അക്ക ഞാന്‍ വരുന്നതിനു മുന്നേ വന്നു..എന്നിട്ട് കണവന്റെ അടുത്ത് ഫോണ്‍ ല്‍ പഞ്ചാര അടിക്കുന്നു...
എല്ലാവരും ഇന്ന് നേരത്തെ തന്നെ എത്തി...
എന്താ സന്തോഷം ഇന്ന് തീരുവല്ലേ നമ്മുടെ സ്വാതന്ത്ര്യം..
ഒച്ചപ്പാടും ..ബഹളങ്ങളും കഴിഞ്ഞു വീണ്ടും ഓഫീസ് എനി നിശബ്ദധ യുടെ താഴ്വാരം തേടി പോകും....പിന്നെ വല്ല കരണ്ടി കൊണ്ടു വന്നു തപ്പി നോക്കണം...എല്ലാവര്‍ക്കും മിണ്ടുന്ന സാധനം വായില്‍ ഉണ്ടോ എന്ന്....
സുഡാനി സാറ ചേച്ചി ഉറക്കപിച്ചില്‍ നിന്നു എഴുന്നേറ്റു വന്നു..പാവം അല്ലേല്‍ പത്തു മണി ആയിട്ടേ കണി കാണാറുള്ളു.....
ഇപ്പൊ...ദാ സമയം പതിനൊന്നു കഴിഞ്ഞു മാജിദ് ഇനിയും എത്തിയിട്ടില്ല....
അപ്പോ ദാ..മ്മടെ പി.ആര്‍.ഓ..ഫോണ്‍ വിളിച്ചു പറയുന്നു..അയാള്‍ ഇജിയ്പ്റ്റ് ല്‍ തന്നെ ഉണ്ട്..ഇന്ന് രാത്രി യെ ഇബടെ ലാന്‍ഡ്‌ ചെയ്യു എന്ന്...
അയ്യോ പറ്റിച്ചേ ...!പുലി വന്നില്ല..ഇങ്ങനെ പറഞ്ഞു പാന്റ്സ് ന്റെ പോക്കറ്റ്‌ ല്‍ ചുമ്മാ ഞാന്‍ കൈയ്യിട്ടപ്പോള്‍ ഒരു പശ പശ...വല്ലതും തടഞ്ഞോ....കൈ പുറത്തേക്കു എടുത്തു നോക്കിയപ്പോള്‍ അപ്പി പോലെ ഇരിക്കുന്നതിനു ഒരു ചോക്ലേറ്റ് മണം...അതന്നെ..
ഇന്നലെ എന്റെ പാന്റ്സും പൊന്നുട്ടന് ഞാന്‍ വാങ്ങിയ ചോക്ലേറ്റ് ..രണ്ടും കൂടി വാഷിംഗ്‌ മെഷീന്‍ ല്‍ സ്നേഹിക്കലയിരുന്നു..!..രണ്ടും കൂടി എന്തൊക്കെയോ ചെയ്തു...ഞാന്‍ ഒന്നും അറിഞ്ഞില്ലേ..
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
............................
അങ്ങനെ പുലി ..ലാന്‍ഡ്‌ ചെയ്തു.....രാവിലെ പത്തു മണിക്ക്...
എല്ലാം ഫൈന്‍ അല്ലേ..?
അതെ സര്‍....ഒരു പ്രശ്നവും ഇല്ലാ.....
നമ്മള്‍ KFC പാര്‍ട്ടി ഒന്നും നടത്തിയിട്ടേ ഇല്ലാ...പിന്നെ അക്ക വല്ല പരിപ്പുവടയും..ഉഴുന്ന് വടയും കൊണ്ടു വരും...
അത്രേ ഉള്ളു...സത്യം...
ഞാന്‍ പറഞ്ഞത് വിശ്വസിച്ചോ എന്തോ...
............
ഇപ്പൊ വേറെ ഒരു വിദ്വാന്‍ ആണ് ഓഫീസ് ല്‍ തരാം...എലി....നല്ല ഒന്നാന്തരം ചുണ്ടെനെലി...അന്‍വര്‍ ഇക്ക പറഞ്ഞത് അങ്ങനെയാ...
പുലി ഇത് കേട്ടതും പേടിച്ചു...ഫയല്‍ ഒക്കെ മാറ്റി വെച്ചു...എന്നിട്ട് ക്യാച്ച്
ഇറ്റ്‌..പിന്നെ അത് അങ്ങ് നിന്നു തരുവല്ലേ..പിടിക്കാന്‍...
പിന്നെ ഫോണ്‍ വിളിയോട് വിളി..ആരു പിടിക്കും എലിയെ...ഇപ്പൊ തന്നെ പിടിക്കണം....
അങ്ങനെ വന്നു മൂന്ന് വിദഗ്ധര്‍ ...ചോദിക്കേണ്ട,,,ടിപ് ടോപ്‌ ആയി മൂന്ന് ചേട്ടന്മാര്‍...മല്ലു തന്നെ...കൈയ്യില്‍ ഒരു പെട്ടിയും ഉണ്ട്..അതിലാണ്...എലി മരുന്ന്..



വന്ന ഉടനെ എല്ലാ മൂലയിലും തപ്പി...ദാ ഇപ്പൊ പിടിക്കാം എന്ന് മാള സ്റ്റൈലില്‍.... പിന്നെ ഓഫീസ് ല്‍ എല്ലാവരും ആക്റ്റീവ് ആയി ചുണ്ടെലി യുടെ പുറകെ..അന്‍വര്‍ ഇക്ക അപ്പോ കമന്റ്‌ നല്ല രസ ട്ടോ അതിനെ കാണാന്‍..പക്ഷേ പിടിത്തം തരുന്നില്ല...
..
ടിപ് ടോപ്‌ ചേട്ടന്മാരെയും കൂട്ടി മാനേജര്‍ നെ കാണാന്‍ പോയ അച്ചായന്‍.." ശെടാ.....യീവനെ പിടിച്ചാല്‍ ഇത്രെയും കാശ് കിട്ടുമെങ്കില്‍ ഞാന്‍ പിടിക്കുമായിരുന്നു...".
900 ദിര്‍ഹം !!!!എന്റമ്മോ ഞാന്‍ ഇത് ഇന്ത്യന്‍ മണി ആയി നോക്കാന്‍ ഒന്നും പോവുന്നില്ലേ...
യെവന്‍ എലിയെ തന്നെ അല്ലേ പിടിക്കുന്നത്‌..പുലി യെ ഒന്നും അല്ലെല്ലോ..
!!!!
...........................
മോളുട്ടി യുടെ അടുത്ത് എലി കഥ പറഞ്ഞപ്പോള്‍ ലവള്‍...
"ഡി....നീ എനിക്ക് ഒരു എലിപ്പിടിത്തം ജോലി ശെരിയാക്കി തന്നാല്‍ മതി...
ഞാന്‍ വന്നു പിടിച്ചോളാം...
ദിവസവും നീ ഒരു എലിയെ കൊണ്ടു ഇടണം ഞാന്‍ വന്നു പിടിക്കും...
നീ വീണ്ടും എലിയെ ഇടും...ഞാന്‍ വന്നു പിടിക്കും..."
...................................
വാല്‍കഷ്ണം :യെവന്മാര്‍ bournvita കലക്കിയ വിഷം ആണ് കൊടുത്തത് തോന്നുന്നു..അത് കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ എലി ഓഫീസ് ല്‍ എല്ലാ മുറികളും കൈയ്യേറി...
ഇവിടെ റോള ബസാര്‍ ല്‍ കിട്ടുന്ന 50 ദിര്‍ഹം..വരുന്ന എലി മരുന്നാണ് 900 ദിര്‍ഹത്തിനു കൊടുത്തു പുലി യെ പറ്റിച്ചത്..
എലി യെ കിട്ടിയില്ലേലും ഈ കാര്യത്തില്‍ ഓഫീസ് ല്‍ എല്ലാവരും ഹാപ്പി...

12 comments:

കണ്ണനുണ്ണി February 20, 2010 at 5:11 PM  

ശ്ശൊ..ആ എലിയെ എനിക്കറിയാം...
നമ്മടെ പറക്കും തളികെലെ അശോകന്റെ പാസ്സ്പോര്‍ട്ട് കരണ്ട എലിയല്ലേ..

പുലി കൊറേ വിയര്‍ക്കും...

ഞാന്‍ ആചാര്യന്‍ February 20, 2010 at 5:59 PM  

നല്ല രസമുള്ള പോസ്റ്റ്. എനിക്ക് ഈ ബ്ലോഗ് ഇണ്ട്രൊഡ്യൂസ് ചെയ്ത സോണക്ക് നന്ദി

ഞാന്‍ ആചാര്യന്‍ February 20, 2010 at 6:00 PM  
This comment has been removed by the author.
mini//മിനി February 21, 2010 at 5:49 AM  

എലികൾ നീണാൾ വാഴട്ടെ,,,

വല്യമ്മായി February 21, 2010 at 8:08 AM  

ezhuthishtaayi :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 21, 2010 at 1:16 PM  

ഹ ഹ , കൊള്ളാം
പുലിയും എലിയും പിന്നെ കുക്കുവും!!

മുരളി I Murali Mudra February 21, 2010 at 10:19 PM  

'നിശബ്ദധ' യുടെ താഴ്വാരം തേടി പോകാനിരുന്ന ആളുകളെല്ലാം കൂടി ഒന്നാഞ്ഞു പിടിചിരുന്നെന്കില്‍ ആ എലി പിടി തന്നേനെ.. സത്യമായും,ദിര്‍ഹം 900 തരുവാണെങ്കില്‍ ഞാനും വന്നേനെ എലിയെ പിടിക്കാന്‍.

എന്നാലും എന്റെ എലീ നീ പുലിയാണ് കേട്ടാ..

കുക്കു കസറി.
:)

Dhanu February 22, 2010 at 7:49 AM  
This comment has been removed by the author.
Dhanu February 22, 2010 at 7:50 AM  

post kollam!!!
appol adutha flightil njnan varam...eliye ready akkane cukku...

പട്ടേപ്പാടം റാംജി March 26, 2010 at 10:41 AM  

എലിപുലികുക്കു....
കൊള്ളാം

Echmukutty September 21, 2010 at 1:08 PM  

സംഗതി കൊള്ളാലോ കുക്കു, പക്ഷെ അക്ഷരപ്പിശക് വരാതെ എഴുതിയാൽ നന്നായിരുന്നു.
അഭിനന്ദനങ്ങൾ

Jayadev October 11, 2010 at 7:36 PM  

Adipoli :)

ചുമ്മാ..;)

സാഹിത്യം ഒന്നും അറിയില്ല...പിന്നെ..എന്റെ ഫ്രണ്ട് ന് എഴുതുന്ന പോലെ എഴുതുന്നു.....
കൂടുതലും...എന്റെ അബദ്ധങ്ങള്‍ തന്നെ!!...